മോട്ടോർ വാഹന വകുപ്പ്: പരാതികൾ നൽകാൻ
ജനങ്ങളുടെ പരാതികൾ പരിഹരിക്കാനായി വകുപ്പിന്റെ എല്ലാ ഓഫീസുകളിലും എല്ലാമാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ച ഓഫീസ്സ് മേധാവികളും ജീവനക്കാരും സന്നിഹിതരായിരിക്കുമെന്നു ട്രാൻസ്പോർട്ട് കമ്മിഷ്ണറുടെ അറിയിപ്പ്.
നേരിട്ടോ 9539010295 നമ്പരിൽ എസ്സ്.എം.എസ്സ് വഴിയോ atc@keralamvd.gov.in ൽ ഈ മെയിൽ വഴിയോ ബന്ധപ്പെടാം.
മോട്ടോർ വാഹന വകുപ്പുകളേയും റോഡ് സുരക്ഷാ അതോറിറ്റിയേയും സംബന്ധിച്ച പരാതികൾ ട്രാൻസ്പോർട്ട് കമ്മിഷ്ണറേറ്റിൽ സീനിയർ ഡി.ടി.സി (ടാക്സ്) മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും , സീനിയർ ഡി.ടി.സി, സെക്രട്ടറി, എസ്.ടി.എ അവസാന ബുധനാഴ്ചയും മുഴുവൻ സമയവും സന്ദർശകരുടെ പരാതി നേരിട്ട് സ്വീകരിക്കും.